

ഡല്‍ഹി: വിവാദമായ മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റില്‍. ഇന്ന് രാത്രി 9.15 ഓടെയായിരുന്നു കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥര്‍ കെജ്രിവാളിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ.ഡി കേസില്‍ അറസ്റ്റ് തടയണമെന്ന ആവശ്യം അരവിന്ദ് കെജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഇന്ന് ഉച്ചയോടെ ഹൈക്കോടതി തള്ളിയതോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും അറസ്റ്റിലേക്ക് കടക്കുകയും ചെയ്തത്.


ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. കെജ്രിവാളിന്റെ വീടിന് മുന്നില്‍ എ.എ.പി പ്രവര്‍ത്തകര്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും കെജ്രിവാള് മുഖ്യമന്ത്രിയായി തുടരുമെന്ന് എ.എ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡല്‍ഹി പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കെജ്രിവാളിന്റെ അറസ്റ്റിന് രാഷ്ട്രീയമാനങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.




