Breaking News

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; 25നകം അപേക്ഷിച്ചാല്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷക്കണം. ഏപ്രില്‍ 4 നാണ് വോട്ടര്‍ പട്ടിക പ്രഖ്യാപിക്കുന്നതെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടിവരും എന്നതിനാല്‍ 25 ന് മുമ്പ് അപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ പറഞ്ഞു. ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലം മാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ഈ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരില്‍നിന്നും സത്യവാങ്മൂലവും വിരലടയാളവും ശേഖരിച്ച ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ-സഞ്ജയ്.എം.കൗള്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *