

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇ.പി ആരോപിച്ചു. വി.ഡി.സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.പി ഉയര്‍ത്തിയത്. തന്റെ ഭാര്യയുടെ തലയ്ക്ക് പകരം ആ സ്ഥാനത്ത് സ്വപ്നാ സുരേഷിന്റെ തല വെട്ടിവച്ച് ഫോട്ടോ ഇറക്കിയതിന് പി്ന്നില് പ്രവര്‍ത്തിച്ചതും വി.ഡി.സതീശനാണ്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണ്. വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി.സതീശന്റേതെന്നും കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോ ഇറക്കിയതിന് പിന്നിലും വി.ഡി.സതീശനാണെന്നും ഇ.പി ആരോപിച്ചു.


എല്ലാവരെയും അധിക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുന്ന വി.ഡി.സതീശനെ പോലെയൊരാള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുന്നതെന്നും ഇ.പി ചോദിച്ചു. തന്നെയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെയും ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോട്ടോ പുറത്തു വന്നത്. ാജീവ് ചന്ദ്രശേഖരന്റെ ഒപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇ.പി.ജയരാജന് പറഞ്ഞു. വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. എന്നാല്‍, ഭാര്യ ഷെയര്‍ ഹോള്‍ഡര്‍ ആണെന്നത് സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ എന്നെ കളങ്കപ്പെടുത്താന്‍ ഞാന്‍ അനുവദിക്കില്ല. അതിനുവേണ്ടി ഭാര്യയുടെ ഷെയര്‍ ഒഴിയാന്‍ തീരുമാനിച്ചതായും ഇ.പി വെളിപ്പെടുത്തി. പുനര്‍ജനിയുടെ പേരില്‍ പിരിച്ച പണം വിനിയോഗിച്ചിട്ടില്ല. സതീശന് നല്കിയ വീടുകള്‍ പലതും സ്പോണ്‍സര്‍മാരുടെ സംഭാവന. നിലമ്പുര്‍ എം.എല്‍.എ നിയമസഭയില്‍ ഗുരുതര ആരോപണം ഉന്നയിച്ചു. സതീശന് സഭയില്‍ മിണ്ടിയില്ല. പുറത്താണ് പറഞ്ഞത്. സതീശന് ബി.ജെ.പിയും ആര്.എസ്.എസുമായി സഖ്യം ഉണ്ടാക്കി. ഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. 150 കോടി രൂപ മത്സ്യപെട്ടിയില്‍ കൊണ്ടുവന്നത് ഇ.ഡി അന്വേഷിക്കുന്നില്ലെന്നും ഇ.പി ജയരാജന് പറഞ്ഞു.
