Breaking News

വര്‍ക്കലയില്‍ കടല്‍ ഉള്‍വലിഞ്ഞു; സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്; ആശങ്ക

വര്‍ക്കല: വര്‍ക്കല പാപനാശത്ത് കടല്‍ ഉള്‍വലിഞ്ഞതോടെ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ കുറവ് അനുഭവപ്പെടുന്നു. കടല്‍ ഉള്‍വലിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആശങ്കയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്നാണ് നിഗമനം. ഏകദേശം 25 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞ അവസ്ഥയിലാണ്. കടല്‍ വളരെയധികം ശാന്തവും തിരമാലയുടെ ശക്തി വളരെയധികം കുറഞ്ഞിട്ടുണ്ട്. അതേസമയം, വേനല്‍ക്കാല വേലിയിറക്കം സമയത്ത് ഇത് സാധാരണ പ്രതിഭാസം ആണെന്നും ഇതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കടല്‍ ഏകദേശം 50 മീറ്ററോളം ഉള്‍വലിഞ്ഞിട്ടുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *