

ദില്ലി: ചട്ടം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ ബി.ജെ.പിക്ക് ബോണ്ട് സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട്. 2018 ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് 15 ദിവസത്തിനുള്ളില്‍ ബോണ്ട് നല്കി പണം സ്വീകരിക്കണമെന്ന ചട്ടം ബി.ജെ.പിക്കായി കേന്ദ്രം ഇളവ് ചെയ്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്സ് കളക്ടീവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 333 സ്വകാര്യ വ്യക്തികള്‍ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോര്‍ട്ടും ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് സാരമായ വെല്ലുവിളിയാണ് ബോണ്ട് വിവാദം ഉയര്‍ത്തി വിടുന്നത്.


ഇലക്ട്രല്‍ ബോണ്ട് അഴിമതിയാണെന്നും ബി.ജെ.പിക്ക് പണം ലഭിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ എങ്ങനെ സഹായിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കല്‍ യോജനയെന്ന് ജയ്റാം രമേശ് പരിഹസിച്ചു. ഇ.ഡി, സി.ബി.ഐ, ആദായനികുതി അന്വേഷണങ്ങള്‍ നേരിടുന്ന 21 കമ്പനികളെങ്കിലും കോടികളുടെ ബോണ്ട് വാങ്ങിയെന്നും ജയ്റാം രമേശ് പറഞ്ഞു. ബോണ്ട് വാങ്ങിയ കമ്പനികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ലഭിച്ച സംഭാവനകളില്‍ 94 ശതമാനവും ആര് നല്‍കിയതാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിക്കും തൃണമൂല്‍, ഡി.എം.കെ, ബി.ആര്.എസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ കമ്പനികളില്‍ നിന്ന് നൂറുകണക്കിന് കോടികള്‍ ബോണ്ട് സ്വീകരിച്ച് പണം കൈപ്പറ്റിയിട്ടുണ്ട്.



