Breaking News

ബി.ജെ.പിയുടെ ഫളക്‌സില്‍ കരുണാകരന്റെ ചിത്രം: ഫളക്‌സ് വലിച്ചുകീറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ബി.ജെ.പി-കോണ്‍ഗ്രസ് പോര് കടുക്കുന്നു. പത്മജ ബി.ജെ.പിയില്‍ എത്തിയതോടെ കെ.കരുണാകരന്റെ ചിത്രം വച്ച് ബി.ജെ.പി സ്ഥാപിച്ച ഫ്‌ളക്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചുകീറി. നരേന്ദ്രമോദിയുടെയും പത്മജയുടെയും ചിത്രത്തിനൊപ്പം കെ.കരുണാകരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പത്മജ ബി.ജെ.പിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, അതിന് പിന്നാലെ ബി.ജെ.പിയുടെ ഫ്‌ളക്‌സില്‍ കരുണാകരന്റെ ചിത്രവും ഇടംപിടിച്ചു. ബി.ജെ.പി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു. അതേസമയം, ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്മജ വേണുഗോപാലിനെയും പിതാവ് കരുണാകരനെയും ചേര്‍ത്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *