Breaking News

വനിതാദിന സമ്മാനം: രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില കുറച്ചു

ദില്ലി: രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില നൂറ് രൂപ കുറച്ചു. വനിതാദിനത്തില്‍ വനിതകള്‍ക്കുള്ള സമ്മാനമായാണ് വില കുറച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അറിയിപ്പ്്. ഇതോടെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയി കുറയും.

ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍.പി.ജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷന്‍ ആരംഭിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *