Breaking News

വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും ശിക്ഷ അനുഭവിച്ച സന്തോഷ് മാധവന്‍ പിന്നീട് ജയില്‍ മോചിതനായിരുന്നു. വിവാദങ്ങളിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവന്‍. കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത സംഭവവും ഏറെ വിവാദമായിരുന്നു.

സ്വാമി അമൃത ചൈതന്യ എന്ന പേരിലായിരുന്നു ആള്‍ദൈവമായി സന്തോഷ് മാധവന്‍ അറിയപ്പെട്ടിരുന്നത്. ഏറെക്കാലം ആള്‍ദൈവമെന്ന പ്രതിച്ഛായയില്‍ തുടര്‍ന്ന സന്തോഷ് മാധവന്‍ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വര്‍ഷത്തേക്ക് തടവ് ശിക്ഷിച്ചത്. ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *