

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികള്‍ കൂടി പിടിയിലായി. കൊല്ലം ഓടനാവട്ടം സ്വദേശി സിന്‍ജോ ജോണ്സണ്, കാശിനാഥന്, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യന് എന്നിവരാണ് ഇന്ന് പിടിയിലായത്. പോലീസില്‍ കീഴടങ്ങാന്‍ പോകുംവഴിക്കാണ് കല്‍പ്പറ്റയില്‍നിന്ന് സിന്‍ജോയെ പോലീസ് പിടികൂടിയതെന്നാണ് സൂചന. കാശിനാഥന് പോലീസിന് കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയവേയാണ് ആല്‍ത്താഫ് പിടിയിലായത്. ഇതോടെ കേസിലെ 18 പ്രതികളും പോലീസിന്റെ പിടിയിലായി.


കഴിഞ്ഞ ദിവസം കീഴടങ്ങിയ കോളേജ് യൂണിയന് പ്രസിഡന്റ് കെ.അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, കോളേജ് യൂണിയന് അംഗം എന്‍.ആസിഫ് ഖാന്, മലപ്പുറം സ്വദേശി അമീന് അക്ബര്‍ അലി എന്നിവരെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ആദ്യം പിടിയിലായ 6 പേരും റിമാന്‍ഡിലാണ്. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 31 പേര് ഉള്‍പ്പെട്ടതായാണ് ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍. ഇവരെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.


