

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് അപകടം സംഭവിച്ചത്. പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. ആംബുലന്‍സിന്റെ ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടറില്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രസന്നകുമാര്‍ ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാരിപ്പള്ളിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ വേറൊരു ആംബുലന്‍സില്‍ കയറ്റിവിട്ടു.



