Breaking News

അവിശ്വാസ പ്രമേയം; മുദാക്കല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ കൗണ്‍സിലറായ പള്ളിയറ ശശി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ ഉടലെടുത്ത സംഭവവികാസങ്ങളാണ് ഇപ്പോള്‍ എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട അവസ്ഥയിലെത്തി നില്‍ക്കുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നല്‍കാമെന്ന ധാരണ സി.പി.എം തെറ്റിച്ചതാണ് പള്ളിയറ ശശിയുടെ രാജിക്ക് കാരണമായത്.

ആകെയുള്ള 20 അംഗങ്ങളില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 13 പേര്‍ അവിശ്വാസ പ്രമേയത്തെ അനൂലിച്ച് വോട്ട് ചെയ്തു. പള്ളിയറ ശശി ഉള്‍പ്പെടെ സി.പി.എം-സി.പി.ഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 6 അംഗങ്ങളുള്ള എല്‍.ഡി.എഫ് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണ സമിതി രൂപീകരിച്ചത്. യു.ഡി.എഫിന് അഞ്ചും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് ഏഴ് അംഗങ്ങളും ഉണ്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന് അംഗബലം 6 ആയി ചുരുങ്ങാനാണ് സാധ്യത. ഒരു സ്വതന്ത്ര അംഗവും സി.പി.ഐ അംഗവും യു.ഡി.എഫിനൊപ്പം കൂടിയാല്‍ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും 7 വീതം അംഗങ്ങളാവും. ഇതോടെ ഏത് മുന്നണിക്കും ഭരണസമിതി രൂപീകരിക്കാമെന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

Related posts

Leave a Reply

Your email address will not be published. Required fields are marked *