Breaking News

തോക്കുമായി മെഡിക്കല്‍ കോളേജിനുള്ളില്‍ പ്രവേശിച്ച വർക്കല സ്വദേശി ഓടിരക്ഷപെട്ടു; തെരച്ചില്‍ ശക്തം

തിരുവനന്തപുരം: തോക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനുള്ളില്‍ പ്രവേശിച്ച വർക്കല സ്വദേശി ഓടി രക്ഷപെട്ടു. ഞെക്കാട്, വടശ്ശേരിക്കോണം എസ്.എസ്.നിവാസില്‍ സ്വദേശി സതീഷ് സാവണ്‍ (40) ആണ് തോക്കുമായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനുള്ളില്‍ പ്രവേശിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കവര്‍ച്ച, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടിയെങ്കിലും ഇയാള്‍ അവരെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതിയെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിക്കുവേണ്ടി വ്യാപക തെരച്ചില്‍ നടത്തുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *