

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണെന്ന് സുപ്രീംകോടതി നിര്‍ദേശം. സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിച്ചുകൂടേയെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോടതിയെ അറിയിച്ചു

തുടര്‍ന്ന്, കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തട്ടെയെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചു. കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്ന നിലപാട് സ്വീകരിച്ച കോടതി ഇരുകൂട്ടരും രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടിത്തമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തിന് പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം കേരള സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പാളിച്ചയാണെന്നാണ് കേന്ദ്രത്തിന്റെ മറുവാദം.

എ ജി ഇക്കാര്യത്തില്‍ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണത്തില്‍ കേന്ദ്രം കടന്നു കയറുന്നുവെന്നാണ് കേരളത്തിന്റെ ആക്ഷേപം.

