Breaking News

പ്രൊഫസര്‍ ഗേളി ടീച്ചര്‍-ലതാ മങ്കേഷ്‌കര്‍ അനുസ്മരണം

വര്‍ക്കല: പ്രൊഫസര്‍ ഗേളി ടീച്ചര്‍-ലതാ മങ്കേഷ്‌കര്‍ അനുസ്മരണം ഇന്നലെ രാവിലെ 9 30ന് നടന്നു. വര്‍ക്കല മുരളീധരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. ഗേളി ടീച്ചറിനെ കുറിച്ച് ഭദ്രന്‍ എഴുതി ബാബുരാജ് സംഗീതം പകര്‍ന്ന ഗാനത്തിന്റെ സി.ഡി യോഗത്തില്‍ പ്രകാശനം ചെയ്തു. ഗേളി ഷാഹിദ് കുടുംബവും ഗേളി ടീച്ചര്‍ ഡാന്‍സിക് ഫൗണ്ടേഷനും ചേര്‍ന്നാണ് പ്രൊഫസര്‍ ഗേളി ടീച്ചര്‍-ലതാ മങ്കേഷ്‌കര്‍ അനുസ്മരണം സംഘടിപ്പിച്ചത്. അഡ്വ. കൃഷ്ണകുമാര്‍ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍, ഷോണി ചിറവിള എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *