

വർക്കല :സ്വകാര്യ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. മയ്യനാട് സ്വദേശി 38 വയസ്സുള്ള സനോജ് ആണ് മരിച്ചത്. വർക്കല ജനതാ മുക്ക് പെട്രോൾ പമ്പിന് സമീപം പാളം മുറിച്ചുകടക്കവേയായിരുന്നു അപകടം. വർക്കലയിൽ സർവീസ് നടത്തുന്ന ബിസ്മില്ലാ ബസിൽ ഡ്രൈവർ ആണ് മരണപ്പെട്ട സനോജ് . ചൊവ്വാഴ്ച രാത്രി 8:30 ആയിരുന്നു സംഭവം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വർക്കല പോലീസ് കേസെടുത്തു .


