Breaking News

ആറ്റിങ്ങലിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്നും 13 കാരിയെ രക്ഷപ്പെടുത്തിയ വിദ്യാർത്ഥിക്ക് അനുമോദനം

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ , എസ് എച്ച് ഒ മുരളികൃഷ്ണ, സബ് ഇൻസ്പെക്ടർ അഭിലാഷ് , അഭിഷേക്, അമ്മ മല്ലിക.

ആറ്റിങ്ങൽ:ആലംകോട് ബാലികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണ മുണ്ടായ സംഭവത്തിൽ കുട്ടിക്ക് കൂടുതൽ പരിക്കുകൾ സംഭവിക്കാതെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി അഭിഷേകിനെ ആറ്റിങ്ങൽ പോലീസ് അനുമോദിച്ചു.

അമ്മ മല്ലികയോടൊപ്പം എത്തിയ അഭിഷേകിനെ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ വച്ച് മൊമെന്റോയും സമ്മാനങ്ങളും നൽകി അനുമോദിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജയകുമാർ, എസ് എച്ച് ഒ മുരളികൃഷ്ണ , സബ് ഇൻസ്പെക്ടർ അഭിലാഷ് , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇക്കഴിഞ്ഞ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം സ്കൂളിൽ പോയി മടങ്ങി വീട്ടിലേക്ക് വരവേ പുതിയതടം ജാഗ്ഷനിൽ വച്ചാണ് കുട്ടിക്ക് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ആലംകോട് മേവർക്കൽ തീർത്ഥയിൽ അനിൽകുമാർ – സിന്ധു ദമ്പതികളുടെ ഇളയ മകൾ 13 വയസ്സുള്ള പവിത്രയ്ക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ മുഖത്തിനു ഗുരുതര പരിക്കേറ്റത് . കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി മാംസം ഇളകിപ്പോയതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടിയുടെ രക്ഷിതാക്കൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *