

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നിയമവിരുദ്ധ ഡ്രൈവിംഗ് നടത്തുന്നതിന്റെ ഫോട്ടോയെടുത്ത പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ കിഴുവിലം കാട്ടുംപുറം ഇന്ദിരാ നിവാസില്‍ പ്രദീപിന്റെ മകന്‍ പ്രഹീഷിനെ(28) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കവെയാണ് പോലീസ് പ്രതിയുടെ ദൃശ്യം വാഹനപരിശോധനയ്ക്ക് ഉപയോഗിക്കുന്ന ക്യാമറയില്‍ ഇയാളുടെ ദൃശ്യം പകര്‍ത്തിയത്. ഫോട്ടോ എടുത്തത് ശ്രദ്ധയില്‍പെട്ട പ്രതി വാഹനം നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന് നേരെ അസഭ്യവര്‍ഷം നടത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന്, പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

