Breaking News

91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് ആരംഭമായി

വര്‍ക്കല: ജാതി ചിന്തയുടെ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞുകൊണ്ട് കേരളത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ സ്മൃതിപഥങ്ങളില്‍ ഉയര്‍ത്തിക്കൊണ്ട് 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമായി. പതാക ഉയര്‍ത്തല്‍ ചടങ്ങ് ഇന്ന് രാവിലെ 7 30ന് മഠം പ്രസിഡന്റ് ബ്രഹ്‌മശ്രീ സ്വാമി സച്ചിദാനന്ദ സ്വാമികള്‍ നിര്‍വഹിച്ചു. മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീര്‍ത്ഥാടന സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങി മഠത്തിലെ പ്രമുഖ സന്യാസി വര്യന്മാര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *