Breaking News

ശിവഗിരി തീര്‍ത്ഥാടനം : അഞ്ച് സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി

വര്‍ക്കല: 91-മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ ശിവഗിരിയില്‍ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ്.ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വര്‍ക്കല ഗവ.മോഡല്‍ എച്ച്.എസ്, വര്‍ക്കല ഗവ.എല്‍.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂര്‍ ഗവ.എച്ച്.എസ്, വര്‍ക്കല എസ്.വി പുരം ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *