Breaking News

അൻപോട് കേരളം” ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ 1,00,000 രൂപ കൈമാറി.

ആറ്റിങ്ങൽ: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരന്തത്തിലായവരെ സഹായിക്കുന്നതിനായുള്ള ദുരിതാശ്വാസനിധിയിലേക്ക് ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ അയൽ കൂട്ടങ്ങളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സി.ഡി.എസ് ചെയർപേഴ്സൺ റീജയിൽ നിന്ന് തുക ഏറ്റുവാങ്ങി.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ എ.നജാം, കുടുംബശ്രീ മെമ്പർ സെക്രട്ടറി രാകേഷ്, ഹെൽത്ത് ഇൻസ്പെക്ടർ രവികുമാർ,അക്കൗണ്ടന്റ് ശരത് നാഥ്, എൻ.യു.എൽ.എം മാനേജർ സിമിന,നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *