Breaking News

എമിനെൻ്റ് എൻജിനീയേഴ്സ് അവാർഡ്

ഷിംല: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ “എമിനെൻ്റ് എൻജിനീയേഴ്സ് അവാർഡ് 2023” ഡിസംബർ 15ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഹിമാചൽ പ്രദേശ് സ്റ്റേറ്റ് സെൻററിൽ ആരംഭിച്ച 38 മത് ഇലക്ട്രിക്കൽ എൻജിനീയറിങ് നാഷണൽ കൺവെൻഷൻ ഉദ്ഘാടന ചടങ്ങിൽ വെച്ച് സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ക്യാപ്റ്റൻ ഡോ: രാമേശ്വർ സിംഗ് താക്കൂർ ഐപി എസ് ഡോ: എം ജയരാജുവിന് സമ്മാനിച്ചു. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദഗ്ധരും ഗവേഷക വിദ്യാർത്ഥികളും എൻജിനീയറിങ് മേഖലയിലെ പ്രമുഖരും , ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യയുടെ ദേശീയ സമിതി അംഗങ്ങളും പങ്കെടുത്ത ഈ ദേശീയ കൺവെൻഷൻ 16ന് സമാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *