Breaking News

നാവായിക്കുളത്ത് കാർ കുഴിയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്.

കല്ലമ്പലം: ദേശീയപാത നാവായിക്കുളത്ത് 28 മൈലിന് സമീപം തിങ്കളാഴ്ച വൈകിട്ട് നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *