Breaking News

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർഥിനി തീ കൊളുത്തി മരിച്ചു

ആറ്റിങ്ങൽ: പ്ലസ് ടു വിദ്യാർത്ഥിനി ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. ആറ്റിങ്ങൽ ഇളമ്പ തടത്തിൽ വൈഷ്ണവും വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകളായ 17 വയസ്സുള്ള വൈഷ്ണവിയാണ് മരിച്ചത്. ചെവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിൽ വച്ചാണ് പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

90% വും ദേഹത്ത് പൊള്ളലേറ്റ പെൺകുട്ടിയെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട വൈഷ്ണവിയും അമ്മ സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസം . വിദേശത്ത് ജോലി ചെയ്യുകയായിരുന്ന കുട്ടിയുടെ അച്ഛൻ ഇന്നുച്ചയോടെ വീട്ടിലെത്തി.
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *