Breaking News

ചെറുകാരം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകി

ആറ്റിങ്ങൽ :ചെറുകാരം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകി ഒ. എസ്. അംബിക എം. എൽ. എ. 4 കോടി രൂപ ചിലവഴിച്ച് ചിറ്റാറിന് കുറുകയാണ് പാലം നിർമിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 25 നാണ് പഴയ പാലം പൊളിക്കുവാൻ ആരംഭിച്ചത്. കാലം തെറ്റി പെയ്ത മഴ പ്രവർത്തിയുടെ പുരോഗതിയെ ദോഷകരമായി ബാധിച്ചുവെങ്കിലും 6 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. അപ്രോച് റോഡിന്റെ മെറ്റലിങ്ങും ടാറിങ്ങും മഴ മാറി കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ ആരംഭിക്കും. ശേഷിക്കുന്ന പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി കഴിയുന്നത്ര വേഗതയിൽ പാലം പൊതുജനങ്ങൾ ക്കായി തുറന്നു നൽകുമെന്നും ഒ.എസ്.അംബിക എം. എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *