Breaking News

വർക്കലയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ

വർക്കല :കേരളാ സ്റ്റേറ്റ് ലൈബ്രേറിയൻ സ് യൂണിയന്റെ നേതൃത്വത്തിൽ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വർക്കല താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. KSLU താലൂക്ക് സെക്രട്ടറി ആനി പവിത്രന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന ചടങ്ങിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർമാരായ സീന, ദീപ്തി, പ്രിവന്റീവ് ഓഫീസർ എന്നിവർ പങ്കെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും ലൈബ്രേറിയൻമാർ പ്രതിജ്ഞ ഏറ്റുവാങ്ങി ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ലൈബ്രേറിയൻമാരായ കാപ്പിൽ സുരേഷ്, ലിന്റ , രഞ്ജിനി , കാവ്യ ഉണ്ണി, വിമുക്തി താലൂക്ക് കോർഡിനേറ്റർ വി. ശ്രീനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു. KSLU ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് വർക്കല എക്സൈസ് റെയിഞ്ച് ഓഫീസിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

പുസ്തകം സമ്മാനമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി.

വർക്കല :കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വർക്കല താലൂക്കിലെ എല്ലാ ഗ്രന്ഥശാലകൾക്കും പുസ്തകം സമ്മാനമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. താക്കോൽ തിരയുന്ന മനുഷ്യർ – എന്ന പുസ്തകമാണ് സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. KSLU താലൂക്ക് സെക്രട്ടറി ആനി പവിത്രന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ പദ്ധതി ഉത്ഘാടനം ചെയ്തു. മോഹൻദാസ് മുഖ്യ അഥിതിയായിരുന്നു. ലൈബ്രേറിയൻമാരായ കാപ്പിൽ സുരേഷ്, ലിന്റ , രഞ്ജിനി , കാവ്യ ഉണ്ണി, പദ്ധതി കൺവീനർ വി. ശ്രീനാഥക്കുറുപ്പ് എന്നിവർ പങ്കെടുത്തു. KSLU ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വർക്കല താലൂക്കിലെ എല്ലാ ഗ്രന്ഥശാലകൾക്കും . ഈ പുസ്തകം ലഭ്യമാക്കുമെന്ന് കൺവീനർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *