

ആറ്റിങ്ങൽ : കക്കൂസ് മാലിന്യ നിർമ്മാർജനത്തിന്റെ പേരിൽ വിസർജ്യ വസ്തുക്കൾ ശേഖരിച്ചു ചുടുകാട് പ്രദേശത്തു കൊണ്ടു വന്ന് നിക്ഷേപിയ്ക്കാനുള്ള നീക്കത്തിനെതിരെ ഒക്ടോബർ 21 ന് ഉപവാസസമരം സംഘടിപ്പിക്കുവാൻ എസ്. എസ് പ്ലാസാ മന്ദിരത്തിൽ ചേർന്ന പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. 450 ൽ പരം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന രണ്ടായിരത്തിൽ പരം പ്രദേശവാസികളെയും ആയിരക്കണക്കിന് വരുന്ന കാൽനട യാത്രക്കാരുടെയും ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
അതോടൊപ്പം കാർപാർക്കിങ്, മൂത്രപുരകൾ, സ്റ്റെയർകെയ്സ് എന്നിവ കയ്യേറി അനധികൃത നിർമ്മാണം നടത്തി വാടക വാങ്ങി വരുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു മാറ്റി പിഴ ഈടാക്കണമെന്നും ആവശ്യമുന്നയിക്കും.
ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അദ്ധ്യാക്ഷത വഹിച്ച യോഗം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. അനിൽ വാവറ, ശാസ്താവട്ടം രാജേന്ദ്രൻ, എസ്. സുദർശനൻ പിള്ള, നാസർ പള്ളിമുക്ക്, സലിം പാണന്റെമുക്ക്, ആർ.ശശീന്ദ്രൻ പിള്ള,വിജയൻ സോപാനം,ആർ.വിജയകുമാർ, ഊരുപൊയ്ക അനിൽ,
ബി. മനോജ്, രത്‌നകുമാർ എന്നിവർ സംസാരിച്ചു.


