

ആറ്റിങ്ങല്‍: പ്രൈവറ്റ് ബസ് ജീവനക്കാരുടെ വിദ്യാര്‍ത്ഥികളോടുള്ള സമീപനം പ്രതിഷേധാര്‍ഹമെന്ന് എ.ഐ.എസ്.എഫ്. ആറ്റിങ്ങല്‍ ഐ.ടിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും യൂണിറ്റ് കമ്മിറ്റി അംഗവുമായ വിദ്യാര്‍ഥിനിയോട് പ്രൈവറ്റ് ബസ് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ആര്‍ ടി ഓഫീസിലേക്ക് എ.ഐ.എസ്.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നഗരൂരില്‍ നിന്ന് ബസ്സില്‍ കയറിയ വിദ്യാര്‍ഥിനി ആറ്റിങ്ങില്‍ എത്തിയപ്പോള്‍ ബാലന്‍സ് തുക ചോദിക്കുകയും അത് നല്‍കാതിരിക്കുന്ന സാഹചര്യവും ഉണ്ടായി. തുടര്‍ന്ന് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി. നിരന്തരമായി പ്രൈവറ്റ് ബസ് ജീവനക്കാരില്‍ നിന്ന് വളരെ മോശം സമീപനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ആര്‍.ടി ഓഫീസറുമായി നടന്ന ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ശനമായ നടപടി ജീവനക്കാരന്‍ എതിരെ സ്വീകരിക്കും എന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുമെന്നുമുള്ള ഉറപ്പിന്മേല്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുകുന്ദന്‍ ബാബു, എ.ഐ.എസ്.എഫ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി അംഗം അനന്തകൃഷ്ണന്‍, യൂണിറ്റ് പ്രസിഡന്റ് അഹല്യ.ജെ.അജിത്ത്, എ.ഐ.എസ്.എഫ് വര്‍ക്കല മണ്ഡലം പ്രസിഡന്റ് മന്ദിര്‍ സാധിക, അഭിജിത്, മിലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

