Breaking News

വിചിത്രം, മോഷണം ; ബംഗളുരുവില്‍ ബസ് ഷെല്‍ട്ടര്‍ അപ്പാടെ മോഷണം പോയി!

കണ്ണിംഗ്ഹാം റോഡില്‍ മോഷണം പോയ ബസ് ഷെല്‍ട്ടര്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം

ബംഗളുരു സിറ്റി: ബംഗളുരു സിറ്റിയില്‍ ബസ് ഷെല്‍ട്ടര്‍ അപ്പാടെ മോഷണം പോയി. കണ്ണിങ്ഹാം റോഡില്‍ സ്ഥാപിച്ചിരുന്ന ബസ് ഷെല്‍ട്ടറാണ് മോഷ്ടാക്കള്‍ അടപടലം അടിച്ചോണ്ടു പോയത്. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചുള്ളതായിരുന്നു. ബസ് ഷെല്‍ട്ടറിന്റെ ഇരിപ്പിടങ്ങളും തൂണുകളും ഒന്നൊഴിയാതെ മേല്‍ക്കൂര സഹിതം പൊളിച്ചുകൊണ്ടുപോയി. മേല്‍ക്കൂര പൊളിച്ച് മോഷണം നടത്തിയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, മേല്‍ക്കൂര തന്നെ മോഷണം പോയ അസാധാരണ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പോലും നടന്നിരുന്നില്ല. ഉദ്ഘാടനം കാത്തിരുന്ന ബസ് ഷെല്‍ട്ടറാണ് മോഷ്ടാക്കള്‍ നോട്ടമിട്ടത്. ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണ ചുമതലയുള്ള കമ്പനിയാണ് മോഷണത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *