Breaking News

ആറ്റിങ്ങലില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു. നെടുമങ്ങാട് ബാര്‍ അസോസിയേഷന്‍ അംഗമായ മീനാങ്കല്‍ ബി.എസ്.പ്രകാശിനെ കഴിഞ്ഞദിവസം കോടതി വളപ്പില്‍ വച്ച് ക്രൂരമായി ആക്രമിച്ചതിനെതിരെയാണ് ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എസ്.ബെന്‍സി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ ദിലീപ്. വി.എല്‍, വൈസ് പ്രസിഡന്റ് അഡ്വ ലിഷരാജ്, ട്രഷറര്‍ അഡ്വ ഷിബു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.മിഥുന്‍, അഡ്വ.അതുല്യ, അഡ്വ ദിവ്യ, അഡ്വ.വിജില്‍ തുടങ്ങിയവര്‍ പ്രതിഷേധ ജാഥക്ക് നേതൃത്വം നല്‍കി. അസോസിയേഷനിലെ സീനിയര്‍ ജൂനിയര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് അഭിഭാഷകര്‍ ജാഥയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *