

വര്‍ക്കല: വര്‍ക്കല ഇടവയില്‍ സഹോദരങ്ങളെ പെട്രോള്‍ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടവ ഓടയം സ്വദേശി ഷാക്കുട്ടി(53)യെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടവ ഓടയം മുക്ക് ജാസ് വിഹാറില്‍ മുഹമ്മദ് ജസ്ബിനെയും സഹോദരന് ജിബിനെയുമാണ് പ്രതി പെട്രോള്‍ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുഹമ്മദ് ജസ്മിന്റെ മാതാവിനോട് ഇവരുടെ ബന്ധുകൂടിയായ പ്രതി പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ പണം നല്കാന് തയാറായില്ല.

ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് പ്രതി മുഹമ്മദ് ജിസ്മിനെയും ജിബിനെയും കൊല്ലാന്‍ ശ്രമിച്ചത്. ഇവരുടെ വീട്ടില്‍ രാവിലെ എട്ട് മണിയോടെ അതിക്രമിച്ച് കയറിയ പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ബോംബ് കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലേക്കും സ്കൂട്ടറിലേക്കും വലിച്ചെറിയുകയായിരുന്നു. മുഹമ്മദ് ജിസ്ബിന്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ പ്രതി ജിസ്ബിന്‍ നേരെ പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു. ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന ജിബിന്‍ നേരെയും പ്രതി പെട്രോള്‍ ബോംബ് എറിഞ്ഞു.

മുഹമ്മദ് ജിസ്മിനും ജിബിനും പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാലോളം പെട്രോള്‍ ബോംബുകളാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കുനേരെ ഐ.പി.സി പ്രകാരം കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകളും സ്ഫോടക വസ്തു നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.