

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കേജ്രിവാളിനെ കാണുമ്പോള്‍ ജനം ചിരിക്കുകയാണെന്നായിരുന്നു അനുരാഗ് താക്കൂറിന്റെ പരിഹാസം. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എ.എ.പി രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”കേജ്രിവാളിനെ കാണുമ്പോള്‍ ജനം ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്തു മാനസിക പിരിമുറുക്കം കാണാം. കേജ്രിവാളിന്റെ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും ഇപ്പോള്‍ ജയിലിലാണ്. അഴിമതിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇവരെല്ലാം അധികാരത്തില്‍ വന്നത്. പഞ്ചാബിലെ എഎപി മന്ത്രി രണ്ടു മാസത്തിനകം രാജിവച്ചു. സത്യസന്ധരെന്നു കേജ്രിവാള് സര്‍ട്ടിഫിക്കറ്റ് നല്കിയവരെല്ലാം ജയിലിലാണ്”-അനുരാഗ് താക്കൂര്‍ പറഞ്ഞു.
