

വര്‍ക്കല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ അതിജീവന സമര പ്രചരണ തീരദേശ ജാഥ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മത്സ്യത്തൊഴിലാളി വിരുദ്ധ-അഴിമതി ഭരണത്തിനെതിരെയാണ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ഈ മാസം 4 ന് വര്‍ക്കലയില്‍നിന്ന് ആരംഭിക്കുന്ന ജാഥ 7 ന് പൊഴിയൂരില്‍ സമാപിക്കും. അതിജീവന സമര പ്രചരണ തീരദേശ ജാഥയ്ക്ക് പുറമേ 13 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.

എട്ടു മാസമായി മുടങ്ങിക്കിടക്കുന്ന മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കുക, മുതലപ്പൊഴി പൊളിച്ചു പണിഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുക, മുതലപ്പൊഴിയിലെ 69 മനുഷ്യക്കുരുതികള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും മന്ത്രിമാര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളി സമുദായത്തിലെ അംഗങ്ങള്‍ക്ക് പി.എസ്.സി വഴിയുള്ള ഉദ്യോഗങ്ങള്‍ക്ക് പ്രത്യേക സംവരണ പരിരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളി മേഖലയിലെ സാമൂഹ്യ-സാമ്പത്തിക-തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരം കണ്ടെത്താനും കമ്മീഷനെ നിയമിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുയര്‍ത്തിയാണ് ജാഥ കടന്നുപോകുന്നതെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.


