

വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ‘ശുചിത്വമാണ് സേവനം’ സന്ദേശം ഉയര്‍ത്തിയാണ് എസ്.എസ്.എന്‍.എം.എം ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ന് രാവിലെ 7: 30ന് ആരംഭിച്ച ശുചീകരണ യഞ്ജം എസ് .എസ്.എന്‍.എം.എം ആശുപത്രി സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്മാന് കെ.എം.ലാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീന ഗോവിന്ദ്, എസ്.എസ്.എന്‍.എം.എം ആശുപത്രി ഡയറക്ടര്‍ ഡോ.എസ്.കെ.നിഷാദ്, എസ്.എസ്.എന്‍.എം സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ജ്യോതി ജോസഫ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍, ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


