

ചിറയിന്‍കീഴ്: മണനാക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന സന്ദേശ റാലി ചീഫ് ഇമാം ഷമീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം.സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ്.എ.മജീദ് ഹാജി, എം.അബ്ദുല്‍ വാഹിദ്, എ.അബ്ദുല്‍ റഷീദ്, അബ്ദുല്‍ സലീം, എ.സൈനുലാബ്ദീന്‍, എ.ആര്‍.സലിം, എസ്.ജമീല്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും, തുടര്‍ന്ന് അന്നദാനവും നടന്നു.



