Breaking News

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കല്ലമ്പലം: കടമ്പാട്ടുകോണം ഇലങ്കം ജയന്‍ സാംസ്‌കാരിക വേദിയുടെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇലങ്കം ജയന്‍ സാംസ്‌കാരിക വേദിയുടെ ഓഫീസില്‍വച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് വിജയന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വാര്‍ഡ് മെമ്പര്‍ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

നേത്ര രോഗവും ചികിത്സയും എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടര്‍ അനുരൂപ് ക്ലാസ് എടുത്തു. വാര്‍ഡ് മെമ്പര്‍ സീമ, ജയപ്രസാദ് എ.എസ്.ഐ, ട്രഷറര്‍ തുളസീധരന്‍ പിള്ള, കടമ്പാട്ടുകോണം സന്തോഷ്, നരേന്ദ്രന്‍, രാജന്‍ വയല, ഇലങ്കം എന്‍.ആര്‍.ഐ സെല്‍ കോര്‍ഡിനേറ്റര്‍ ജയപ്രതാപ് എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അറിയിച്ചു. 150 ഓളം പേര്‍ ക്യാമ്പില്‍ പരിശോധനയ്ക്കായി എത്തിച്ചേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *