Breaking News

വര്‍ക്കലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേള ഒക്ടോബര്‍ ഒന്നിന്

വര്‍ക്കല: വര്‍ക്കലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേള. ഒക്ടോബര്‍ ഒന്നിനാണ് വര്‍ക്കല ശിവഗിരി മഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ വിവിധ തൊഴിലുകളെ കുറിച്ച് അറിയാന്‍ സാധിക്കുന്നതോടൊപ്പം സ്വയം തൊഴില്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് അത് സംബന്ധിച്ച അറിവുകള്‍ നല്‍കുകയും ചെയ്യും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കുവേണ്ട യോഗ്യതയും, തൊഴില്‍ പരിചയവുമുള്ള വ്യക്തികളുമായി അഭിമുഖം നടത്താനുള്ള അവസരവും ഈ മേളയില്‍ ഉണ്ടാവും.

മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍, ലഭ്യമായ ജോലികള്‍, ജോലി സ്ഥലങ്ങള്‍, ലഭിക്കാവുന്ന ശമ്പളം എന്നിവ സെപ്തംബര്‍ 28 നകം ലഭ്യമാക്കും. പി.എം.ഇ.ജി.പി, മുദ്രലോണ്‍, സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍, പ്രധാനമന്ത്രി വിശ്വകര്‍മ യോജന, പ്രധാനമന്ത്രി തെരുവോര കച്ചവടക്കാര്‍ക്കുള്ള നിധി എന്നീ പദ്ധതികളെ കുറിച്ചുള്ള ശില്പശാലയും സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിച്ചോ വാട്ട്‌സ്ആപ് സന്ദേശം അയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 7592806513, 9995483229

രാവിലെ 9ന് തൊഴില്‍ മേള ആരംഭിക്കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനമാണ് മേളയിലുള്ളത്. ഒരു ഉദ്യോഗാര്‍ത്ഥി മൂന്ന് ബയോഡേറ്റകള്‍ കരുതണം. ഒരാള്‍ക്ക് മൂന്ന് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *