Breaking News

കുടുംബശ്രീ പ്രവര്‍ത്തകര്‍ കുട്ടികളായി; ബാഗും കുടയും ഭക്ഷണ പൊതിയുമായി തിരികെ സ്‌കൂളിലേക്ക്

ആറ്റിങ്ങല്‍: കുടുംബശ്രീ പ്രവര്‍ത്തകര്‍ കുട്ടികളായി; ബാഗും കുടയും ഭക്ഷണ പൊതിയുമായി തിരികെ സ്‌കൂളിലേക്ക്. നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ‘തിരികെ സ്‌കൂളിലേക്ക്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കുട്ടികളായി സ്‌കൂളിലെത്തിയത്. ക്യാമ്പയിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ 25, 26 തീയതികളിലായി നടക്കുന്ന ബ്ലോക്ക് തല പരിശീലനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കാല്‍ നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ന്യൂതന സംരഭങ്ങള്‍ ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. 2023 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ കുടുംബശ്രീ അംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പോലെ ഉച്ചഭക്ഷണവും, ബാഗും, കുടയുമായി നഗരത്തിലെ സ്‌കൂളുകളിലെ ക്ലാസ് മുറികളിലേക്ക് എത്തും. മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന ദ്വിദിന പരിശീലന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, സിഡിഎസ് അധ്യക്ഷ എ.റീജ, ജില്ലാമിഷന്‍ പ്രതിനിധികള്‍ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *