Breaking News

ചെമ്മരുതി പഞ്ചായത്തില്‍ കൊതുക് നിവാരണ യജ്ഞത്തിന് തുടക്കമായി

വർക്കല : ചെമ്മരുതി പഞ്ചായത്തില്‍ കൊതുക് നിവാരണ യജ്ഞത്തിന് തുടക്കമായി. ചെമ്മരുതി ഗ്രാമപഞ്ചായത്തും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് കൊതുക് നിവാരണ യജ്ഞം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലും ഇന്ന് രാവിലെ 10 മണി മുതല്‍ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജനങ്ങള്‍ക്ക് കൊതുകിന്റെ ഉറവിട നശീകരണത്തിന് വേണ്ട നിര്‍ദേശങ്ങളും, ബോധവത്ക്കരണ ക്ലാസ്സുകളും നല്‍കി.

ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പഞ്ചായത്ത് കൊതുക് നിവാരണത്തിനായി സംഘടിപ്പിച്ചത്.

ഡെങ്കിപ്പനി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് വീടിന് സമീപത്ത് കൊതുക് മുട്ടയിട്ട് പെരുകുന്നതിന് സാഹചര്യം സൃഷ്ടിച്ച വീടുകളില്‍ നോട്ടീസ് നല്‍കുകയും അത്തരം സാഹചര്യം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. രണ്ട് പേരടങ്ങിയ സ്‌ക്വാഡുകളായി തിരിച്ചായിരുന്നു കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *