Breaking News

ആറ്റിങ്ങലില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ആറ്റിങ്ങല്‍ മുദാക്കല്‍ പഞ്ചായത്തിലാണ് ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഏഴോളം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സി.പി.എമ്മില്‍ ചേര്‍ന്നത്. ബി.ജെ.പി മുദാക്കല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മുന്‍ ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റുമായ സി ജെ പിള്ളയുടെ മകന്‍ ജ്യോതിസ്, ആര്‍.എസ്.എസ് അയിലം ശാഖാ മുഖ്യ ശിക്ഷക് അമല്‍, ബി.ജെ.പി ചെമ്പൂര് വാര്‍ഡ് ഭാരവാഹികളായ പൊന്നൂസ്, രതീഷ് കുമാര്‍, വിമല്‍, രാജേഷ്, മുദാക്കല്‍ വാര്‍ഡ് ഭാരവാഹി സുധീഷ് എന്നിവരും കുടുംബവുമാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

മാറി വന്നവരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.രാമു ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. വാളക്കാട് നടന്ന ചടങ്ങില്‍ മുദാക്കല്‍ ലോക്കല്‍ സെക്രട്ടറി എം.ബി.ദിനേശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി.എ.വിനീഷ്, ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി എസ്.ലെനിന്‍, ഇടയ്‌ക്കോട് ലോക്കല്‍ സെക്രട്ടറി ബി.രാജീവ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *