Breaking News

വര്‍ക്കലയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ ട്രെയിന്‍ യാത്ര നടത്തി

വര്‍ക്കല: വര്‍ക്കലയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ ട്രെയിന്‍ യാത്ര നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരമാണ് വര്‍ക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ട്രെയിന്‍ യാത്ര സംഘടിപ്പിച്ചത്. പ്രതിഷേധ യാത്രയുടെ ഉദ്ഘാടനം സെപ്തംബര്‍ 18 രാവിലെ 9.10 ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിന്‍ രാജ് നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സൂരജ് അധ്യക്ഷനായിരുന്നു.

നിലവില്‍ ഉള്ള ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഒഴിവാക്കി തേര്‍ഡ് എ.സി കോച്ചുകള്‍ വര്‍ധിപ്പിക്കുന്ന നടപടിയിലും മിനിമം ടിക്കറ്റ് 10 രൂപയില്‍ നിന്ന് 30 രൂപയാക്കിയതിനെതിരെയും കോവിഡാനന്തരം സീനിയര്‍ സിറ്റിസണ്‍ സബ്സിഡി എടുത്ത് കളഞ്ഞ നടപടിക്കെതിരെയും ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവത്കരിച്ച് തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ലെനിന്‍ രാജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ശാലിനി രഞ്ജിത്ത്, വാജിദ് വാഹിദ്, അപര്‍ണ സജീവ് മേഖല ഭാരവാഹികളായ സച്ചിന്‍, നെന.എസ്.നാസര്‍, വിവേക്, ഈസ, എബിന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *