

നാവായിക്കുളം: നാടിന് കൗതുകമായി അത്ഭുത പപ്പായ. ഒരു പപ്പായക്കുള്ളിലെ മറ്റൊരു പപ്പായയാണ് നാടിന് കൗതുകമാവുന്നത്. നാവായിക്കുളം ഡീസന്റ് മുക്ക് തീര്‍ത്ഥത്തില്‍ ജോയിയുടെ വീട്ടിലെ പപ്പായയാണ് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ജോയി തന്റെ വീട്ടില്‍ പിടിച്ച നന്നായി വിളഞ്ഞ രണ്ട് പപ്പായകള്‍ പറിച്ചെടുത്തു.

പിറ്റേന്ന് കഴിക്കാനായി മുറിച്ചപ്പോള്‍ ജോയി കണ്ടത് ഒരു പപ്പായയുടെ അകത്ത് വേറൊരു പപ്പായയാണ്. കൗതുകത്തോടെ ജോയി രണ്ടാമത്തെ പപ്പായയും മുറിച്ചുനോക്കി. ആ പപ്പായയ്ക്കകത്തും വേറൊരു പപ്പായ കണ്ടതോടെ കൗതുകം അത്ഭുതത്തിന് വഴിമാറി. ഇപ്പോള്‍ പ്രദേശത്തെ താരം പപ്പായയാണ്.

ഇതിന് മുമ്പും ഈ പപ്പായ മരത്തില്‍നിന്ന് പപ്പായ കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്ന് ജോയി പറയുന്നു. രാസവളമോ മറ്റ് പ്രത്യേക ശ്രദ്ധയോ ഒന്നും ഈ പപ്പായയ്ക്ക് ലഭിച്ചിരുന്നില്ല. ജോയിയുടെ മകന്റെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൊണ്ടുവന്ന പപ്പായയുടെ വിത്ത് താനെ കിളിര്‍ത്ത് വളര്‍ന്ന പപ്പായയാണിതെന്നും ജോയി വിശദീകരിച്ചു. സംഭവത്തെ തുടര്‍ന്ന് പപ്പായ മരത്തില്‍നിന്ന് ഒരു പച്ച പപ്പായ പറിച്ച് മുറിച്ചുനോക്കിയെങ്കിലും അതിനകം വിത്ത് പോലുമില്ലാതെ പൊള്ളയായിരുന്നു.

