
കല്ലമ്പലം: മജ്‌ലിസ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മജ്‌ലിസ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വണ്ടിത്തടം മുസ്ലിം എല്‍.പി സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചത്. മജ്‌ലിസ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷത്തിന്റെയും മോട്ടിവേഷന്‍ ക്ലാസിന്റെയും ഉദ്ഘാടനം രാവിലെ 10.30 ന് മുന്‍ ഡി.ജി.പി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്.നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

രാവിലെ 8 30 ന് ആരംഭിച്ച മെഡിക്കല്‍ ക്യാമ്പില്‍ ജീവിതശൈലി രോഗം, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ദന്തല്‍, നേത്ര പരിശോധന, ആയുര്‍വേദം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്ന് വിതരണവും നടത്തി.

