Breaking News

പ്രതിനായിക – സരിതയുടെ ആത്മകഥ

കൊല്ലം: പ്രതിനായിക എന്ന പേരില്‍ ആത്മകഥയുമായി സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍. ആത്മകഥയുടെ കവര്‍ചിത്രം പുറത്തിറങ്ങി. സരിത തന്നെയാണ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ആത്മകഥയുടെ കവര്‍ ചിത്രം പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായുള്ള ‘റെസ്‌പോണ്‍സ് ബുക്കാ’ണ് പ്രസാധകര്‍. ഫെയ്‌സ്ബുക്കിലൂടെ ആത്മകഥ പുറത്തിറക്കുന്ന വിവരം സരിത പരസ്യപ്പെടുത്തി.

രണ്ട് അര്‍ത്ഥ തലത്തില്‍ വായിക്കാവുന്ന രീതിയിലാണ് ആത്മകഥയുടെ കവര്‍ പേജില്‍ പേര് കൊടുത്തിരിക്കുന്നത്. പ്രതി നായിക എന്നോ, പ്രതിനായിക എന്നോ പ്രേക്ഷകര്‍ക്ക് പേര് വായിച്ചെടുക്കാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട സോളര്‍ വിവാദം ഇടവേളയ്ക്കു ശേഷം കേരള രാഷ്ട്രീയത്തില്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സരിതയുടെ ആത്മകഥ എത്തുന്നത്. പുസ്തകത്തെ കുറിച്ച് ‘റെസ്‌പോണ്‍സ് ബുക്‌സും’ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *