Breaking News

ആറ്റിങ്ങലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്ര കടവിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലംകോട് വഞ്ചിയൂര്‍ മേവര്‍ക്കല്‍ സ്വദേശി സുജി (32) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെതെന്ന് കരുതുന്ന വസ്ത്രങ്ങളും സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ തേങ്ങ പറക്കാന്‍ വന്ന സമീപ വാസിയാണ് മൃതദേഹം കണ്ടത്.

കൊലപാതകമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രതികളെ കുറിച്ചുള്ള ഏകദേശ ധാരണ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നും വിവരം ലഭിച്ചിട്ടുണ്ട്.

മരണപ്പെട്ട സുജിയുടെ പേരില്‍ ആറ്റിങ്ങല്‍, നഗരൂര്‍, കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇരുപതോളം കേസുകള്‍ നിലവിലുണ്ട്. വീട് കുത്തിത്തുറന്ന് മോഷണം, പിടിച്ചുപറി കേസുകളാണ് അധികവും. നഗരൂര്‍ സ്റ്റേഷനില്‍ 308-ാം വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യ കേസും ഇയാളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് മരണപ്പെട്ട സുജി.

Related posts

Leave a Reply

Your email address will not be published. Required fields are marked *