Breaking News

മികച്ച ജൈവ കര്‍ഷകയ്ക്കുള്ള അക്ഷയശ്രീ അവാര്‍ഡ് വര്‍ക്കല സ്വദേശിനിക്ക്

അഡ്വ.എ.എം.ആരിഫ് എം.പിയില്‍ നിന്നും മഞ്ജു ബിജു അക്ഷയശ്രീ അവാര്‍ഡ് ഏറ്റുവാങ്ങുന്നു

വര്‍ക്കല: മികച്ച ജൈവ കര്‍ഷകയ്ക്കുള്ള 2022 വര്‍ഷത്തെ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ അക്ഷയശ്രീ ജില്ലാ തല അവാര്‍ഡ് വര്‍ക്കല സ്വദേശിനിക്ക്. വര്‍ക്കല അയിരൂര്‍ അശ്വതിയില്‍ മഞ്ജു ബിജുവാണ് അവാര്‍ഡിന് അര്‍ഹയായത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴ മുഹമ്മ ആര്യക്കര ഗൗരീനന്ദനം ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.എ.എം.ആരിഫ് എം.പിയില്‍ നിന്നും മഞ്ജു അവാര്‍ഡ് ഏറ്റുവാങ്ങി. ഭര്‍ത്താവ്: ബിജു, മക്കള്‍: അര്‍ജുന്‍ ബിജു, ശിവാനി ബിജു, ശിവന്യ ബിജു.

Related posts

Leave a Reply

Your email address will not be published. Required fields are marked *