Breaking News

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജന്മദിനത്തോടനുമ്പന്ധിച്ചാണ് മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ചലച്ചിത്ര സംവിധായകന്‍ റ്റി.എസ്.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി നൂറുകണക്കിന് ഫാന്‍സ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആഘോഷ പരിപാടികളും ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് പട്ടം പ്ലാമൂട് സാന്റ മരിയ ഓര്‍ഫനേജിലെ അമ്മമാര്‍ക്കൊപ്പം സദ്യയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് ഫാന്‍സ് അസോസിയേഷന്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചത്. ചലച്ചിത്ര താരം ഡോ.സന്തോഷ് സൗപര്‍ണിക പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.

തിരുവനന്തപുരം നഗരത്തില്‍ തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു. ആറ്റിങ്ങല്‍, കണിയാപുരം, പോത്തന്‍കോട്, നെടുമങ്ങാട്, പാറശ്ശാല എന്നിവിടങ്ങളിലും വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *