Breaking News

ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറു പടി: അച്ചു ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ 53 വര്‍ഷം എന്താണ് ചെയ്തതെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നല്‍കിയത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *