

വര്‍ക്കല: വര്‍ക്കലയില്‍ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. വെട്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ നാദിര്‍ഷായുടെ മകന്‍ നത്ത് എന്ന റഫീഖ്(27), ചിലക്കൂര്‍ ചുമടുതാങ്ങി വിളയില്‍ വീട്ടില്‍ യാക്കൂബിന്റെ മകന്‍ അലി(36) എന്നിവരാണ് അറസ്റ്റിലായത്. വെട്ടൂര്‍ ചിലക്കൂര്‍ ജുമാ മസ്ജിദിന് സമീപം പുത്തന്‍വിള വീട്ടില്‍ നവാസിന്റെ മകന്‍ ജമിലിനെയാണ് പ്രതികളായ റഫീഖും അലിയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിക്കായിരുന്നു സംഭവം.

കേസില്‍ ഒന്നാം പ്രതിയായ റഫീഖ് ഒരു മാസം മുമ്പ് ജമിലിനെ മര്‍ദ്ദിച്ചിരുന്നു. ആ സംഭവത്തില്‍ ജമില്‍ പ്രതികളില്‍നിന്നും ചികിത്സാച്ചെലവ് നഷ്ടപരിഹാരമായി വേണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പ്രതികള്‍ ജമിലിനെ കഴിഞ്ഞ ദിവസം ആക്രമിക്കാന്‍ കാരണം. ചിലക്കൂര്‍ ചുമടുതാങ്ങി ജംഗ്ഷനിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ജമിലിനെ തടഞ്ഞുനിര്‍ത്തി നിനക്ക് കാശ് വേണോയെന്ന് ചോദിച്ച് അസഭ്യ വര്‍ഷം നടത്തിയ ശേഷം പ്രതികള്‍ മുഖത്തിടിക്കുകയായിരുന്നു.

ജമിലിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരീ ഭര്‍ത്താവ് പ്രതികളെ തടയാന്‍ ശ്രമിച്ചതോടെ രണ്ടാം പ്രതിയായ അലി ബലമായി തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് റഫീഖ് റോഡിന് സമീപത്തുണ്ടായിരുന്ന 2 ബിയര്‍ കുപ്പികള്‍ എടുത്ത് ജമിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ ജമിലിന്റെ തലയ്ക്കും കൈയ്യുടെ എല്ലിനും ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം നടത്തിയ വര്‍ക്കല പോലീസ് ഇന്ന് രാവിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

