Breaking News

പരപുരുഷ ബന്ധം ആരോപിച്ച് ആദിവാസി യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ റോഡിലൂടെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു ആദിവാസി യുവതിക്ക് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. പ്രതാപ്ഗഡിലെ നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ഇവരെ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് റോഡിലൂടെ നഗ്‌നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുന്ന സമയത്തും യുവതിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് ഉറപ്പുനല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനായി പൊലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഡിസംബറില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ സംഭവം.

അതേസമയം ബി.ജെ.പി ഇത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ബലാത്സംഗത്തില്‍ രാജസ്ഥാന്‍ ഒന്നാം നമ്പര്‍ സംസ്ഥാനമായിട്ടുണ്ട് എന്നുള്ള പരിഹാസവുമായി ബി.ജെ.പി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീ വിരുദ്ധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്ന കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ഈ സംഭവം. മര്‍ദ്ദനമേറ്റ യുവതിയെ ചികിത്സക്ക് വിധേയയാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *