Breaking News

കൊടുവഴന്നൂര്‍ കൈരളി കലാകായിക സമിതി സാംസ്‌ക്കാരിക സമ്മേളനം

കൈരളി കലാകായിക സമിതി സാംസ്‌ക്കാരിക സമ്മേളനം മുന്‍ എം.എല്‍.എ അഡ്വ.ബി.സത്യന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

നഗരൂര്‍: കൊടുവഴന്നൂര്‍ കൈരളി കലാകായിക സമിതി സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാ-കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. ഉദ്ഘാടനവും സമ്മാനദാനവും മുന്‍ എം.എല്‍.എ അഡ്വ.ബി.സത്യന്‍ നിര്‍വ്വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം പന്ത് വിളയില്‍ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമവാസികളുടെ ഉത്സവമായി മാറി.

ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷ്ണു സ്വാഗതം പറഞ്ഞു. കലാകാരന്‍ന്മാരായ അനില്‍ കാരേറ്റ്, രാഹുല്‍ കാട്ടാക്കട, അജി നെല്ലനാട്, ജനപ്രതിനിധികളായ ശ്രീജാ ഉണ്ണി ക്രിഷ്ണന്‍, ജി.ശാന്തകുമാരി, റ്റി.വി.ബീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *